Tax Amnesty – Exemption From Panalties

 Saudi General Authority of Zakat and Tax (GAZT) has issued an amnesty to boost the economy and support the private sector.

 VAT and Excise Tax exempted

 Payment of VAT / Excise Tax due upon Import for registered taxpayers has been postponed till June 30.

 According to it, no VAT and Excise tax is payable when importing.  In the present case, the VAT is not paid when imported and it cannot be claimed as Input Tax.

 VAT Returns can be corrected without penalty.

VAT figures filed in previous quarters / months can be rectified up to June 30 without VAT return late penalty, payment delay penalty, VAT correction Penalty, disobedience and Audit fines.

 Many have already been received notice for wrongful return filing.  The notices are now being issued on the basis of available information (Bank Statement and other information) of the General Authority of Zakat and Tax (GAZT) Authority that each person has submitted their VAT figures incorrectly.

  Return correction can be taken as a golden opportunity until June 30 without penalty of 50% of VAT and late payment penalty of 5% each month.

 The submission of VAT has been extended to 30 June 2020.

 The due date for filing and remitting of VAT, Excise Tax, Zakat, Corporate Income Tax and Withholding Tax has been postponed till 30th June 2020.

As of June 30, 2020, penalties related to return of file and paying taxes have been eliminated.

 Procedures relating to suspension of government services and confiscation of funds will not be implemented.  Existing suspensions will be canceled until June 30, 2020 to allow taxpayers to continue their economic activity.

 Opportunity to waive various penalties by voluntarily disclosing or filing returns not filed

The fine for late payment, late submission and correction of Returns can be eliminated by voluntarily disclosing or filing returns not filed with paying tax or submitting an installment plan request by June 30, 2020

 The penalty for not registering VAT can also be waived.

If the Taxpayers registered before June 30, 2020 and submit all affidavits with paying taxes or submit an installment plan request before June 30, 2020, can eliminate fines for failure to register until June 30, fines for delay in payment, and delay for filing

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിനും സൗദി ജനറൽ അതോറിറ്റി ഓഫ് സകാത്ത് ആൻറ് ടാക്സ് പൊതുമാപ്പ് പ്രഖ്യാപിച്ചു.

വാറ്റും എക്‌സൈസ് നികുതിയും ഒഴിവാക്കി 

വാറ്റ് രജിസ്റ്റർ ചെയ്ത നികുതിദായകർക്കുള്ള ഇറക്കുമതി ചെയ്തതിലുള്ള വാറ്റ് തീരുവയും ,എക്സൈസ് ടാക്‌സും അടക്കുന്നതിനുള്ള തിയതി  ജൂൺ 30 വരെ മാറ്റിവെച്ചിരിക്കുന്നു. 

ഇത് പ്രകാരം ഇറക്കുമതി ചെയ്യുമ്പോൾ വാറ്റ് , എക്‌സൈസ് ടാക്സ് എന്നിവ കൊടുക്കേണ്ടതില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇറക്കുമതി ചെയ്യുമ്പോൾ വാറ്റ് കൊടുക്കാത്തത് കൊണ്ട് അത് ഇന്പുട് ടാക്സ് ആയി ക്ലെയിം ചെയ്യാൻ പറ്റുകയും ഇല്ല.  

വാറ്റ് റിട്ടേൺ തെറ്റുകൾ പെനാൽറ്റി ഇല്ലാതെ തിരുത്താം. 

മുൻ ക്വാർട്ടറുകളിൽ/ മാസങ്ങളിൽ ഫയൽ ചെയ്തിട്ടുള്ള വാറ്റ് കണക്കുകൾ , വാറ്റ് റിട്ടേൺ വൈകിയതിനുള്ള പിഴയും, പേയ്‌മെന്റ് വൈകിയത്തിനുള്ള പിഴയും   വാറ്റ് റിട്ടേൺ  തിരുത്ത് വരുത്തുന്നതിനുള്ള പിഴയും , നിസഹകരണത്തിനും കണക്ക് പരിശോധനയ്ക്കും വന്ന പിഴയും കൂടാതെ ജൂൺ 30 വരെ തിരുത്താൻ സാധിക്കും.

പലർക്കും തെറ്റായി കണക്ക് സമർപിച്ചതിന് ഇതിനോടകം തന്നെ നോട്ടീസ് വന്നിട്ടുണ്ടാകും. ഓരോരുത്തരുടെയും വാറ്റ് കണക്കുകൾ തെറ്റായി സമർപ്പിച്ചിട്ടുണ്ട് എന്ന ജനറൽ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ  (GAZT) ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാകാം  ഇപ്പോൾ നോട്ടീസ് വന്ന് കൊണ്ടിരിക്കുന്നത്.
 വാറ്റിന്റെ 50 % പെനാൽറ്റി ആയും ഓരോ മാസവും 5 % വീതം  പേയ്‌മെന്റ് വൈകിയതിനുള്ള പിഴയും, വാറ്റ് റിട്ടേൺ വൈകിയതിലുള്ള പിഴയും ഇല്ലാതെ  ജൂൺ   30 വരെയുള്ള റിട്ടേൺ തിരുത്തൽ   ഒരു സുവര്ണാവസരമായി എടുക്കാവുന്നതാണ്.

വാറ്റ് കണക്ക് സമർപ്പിക്കുന്നത് 30 ജൂൺ 2020 വരെ നീട്ടി. 

വാറ്റ്, എക്സൈസ് നികുതി, സകാത്ത്, കോർപ്പറേറ്റ് ഇൻകം ടാക്സ്, വിത് ഹോൾഡിങ് ടാക്സ് എന്നിവയുടെ പണം അടക്കാനും കണക്ക് സമർപ്പിക്കാനുമുള്ള തിയതി  ജൂൺ 30 വരെ മാറ്റിവെച്ചിരിക്കുന്നു.

2020 ജൂൺ 30 വരെ കണക്ക് സമർപ്പിക്കലും നികുതി അടക്കലും വൈകുന്നതുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കിയിട്ടുണ്ട്.

സർക്കാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതും ഫണ്ട് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടപ്പിലാക്കില്ല, നികുതിദായകർക്ക് അവരുടെ സാമ്പത്തിക പ്രവർത്തനം തുടരാൻ അനുവദിക്കുന്നതിനായി നിലവിൽ നിലവിലുള്ള സസ്പെൻഷനുകൾ 2020 ജൂൺ 30 വരെ റദ്ദാക്കപ്പെടും.

സ്വമേധയാ വെളിപ്പെടുത്തുകയോ ഫയൽ ചെയ്യാത്ത റിട്ടേൺ ഫയൽ ചെയ്യുകയോ ചെയ്ത് വിവിധ പെനാൽറ്റികൾ ഒഴിവാക്കാൻ അവസരം.

സ്വമേധയാ വെളിപ്പെടുത്തുകയോ ഫയൽ ചെയ്യാത്ത സത്യവാങ്മൂലങൾ ഫയൽ ചെയ്യുകയോ ചെയ്യുകയും
നികുതി അടയ്ക്കുകയോ അല്ലെങ്കിൽ ഒരു ഇൻസ്റ്റാൾമെന്റ് പ്ലാൻ അഭ്യർത്ഥന 2020 ജൂൺ 30 നകം സമർപ്പിക്കുകയോ  ചെയ്താൽ   പേയ്‌മെന്റ് വൈകിയതിനുള്ള പിഴ, ഫയലിംഗ് വൈകിയത്തിനുള്ള പിഴ,സത്യവാങ്‌മൂലത്തിൽ തിരുത്തൽ വരുത്തിയതിനുള്ള പിഴ എന്നിവ   ഒഴിവാക്കാം.

ഇത് വരെ വാറ്റ് രജിസ്റ്റർ ചെയ്യാത്തതിനുള്ള പെനാൽറ്റിയും ഒഴിവാക്കാം.

നികുതിദായകർ 2020 ജൂൺ 30 ന് മുമ്പ് രജിസ്റ്റർ ചെയ്യുകയും എല്ലാ സത്യവാങ്മൂലങളും സമർപ്പിക്കുകയും
നികുതി അടക്കുകയോ അല്ലെങ്കിൽ ഒരു ഇൻസ്റ്റാൾമെന്റ് പ്ലാൻ അഭ്യർത്ഥന 2020 ജൂൺ 30 ന് മുമ്പ് സമർപ്പിക്കുകയും ചെയ്താൽ  ജൂൺ 30 വരെ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് പിഴ, പേയ്‌മെന്റ് വൈകിയതിനുള്ള പിഴ, ഫയലിംഗ് വൈകിയത്തിനുള്ള പിഴ എന്നിവ  ഒഴിവാക്കും.

Share your thoughts

This site uses Akismet to reduce spam. Learn how your comment data is processed.

×

Hello!

Click one of our representatives below to chat on WhatsApp or send us an email to noushad@accurateaccountings.com

× How can I help you?